You are Here : Home / News Plus

പ്രണയ വിവാഹത്തെ തുടര്‍ന്ന യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ മരിച്ചു

Text Size  

Story Dated: Monday, May 28, 2018 05:41 hrs UTC





പ്രണയ വിവാഹത്തെ തുടര്‍ന്ന യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ മരിച്ചു. കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ടില്‍ കെവിന്‍ പി ജോസഫി(22)ന്റെ മൃതദേഹം തെന്മലയില്‍ തോട്ടില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിനെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയെന്ന ഭാര്യ നീനുവിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയില്‍ തെന്മലയ്ക്ക് 20 കിലോമീറ്റര്‍ മാറി ചാലിയക്കര തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴുത്തില്‍ മുറിവേറ്റ പാടുണ്ടെന്നാണ് പോലീസ് പറയുന്നത്. കോട്ടയത്തു മാന്നാനത്തു നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. ഇന്ന് രാവിലെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിമല്‍ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. തട്ടിക്കൊണ്ടു പോയ വാഹനത്തില്‍ നിന്നും തന്നെ ഇറക്കിവിടുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. ഇയാള്‍ നല്‍കിയ വിവരം അനുസരിച്ചാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഭാര്യ നീനുവിന്റെ പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗര്‍ എസ്‌ഐ യ്‌ക്കെതിരേ അന്വേഷണം നടത്തും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.