You are Here : Home / News Plus

കൊച്ചിയിൽ നിപ സംശയത്തെ തുടർന്ന് മൂന്നുപേര്‍ ആശുപത്രിയില്‍

Text Size  

Story Dated: Sunday, May 27, 2018 11:57 hrs UTC

കൊച്ചിയിൽ നിപ സംശയത്തെ തുടർന്ന് രണ്ട് കോളേജ് വിദ്യാർത്ഥിനികൾ അടക്കം മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര സ്വദേശിനികളായ വിദ്യാർത്ഥിനികളെയാണ് പനിയെ തുടർ‍ന്ന് എറണാകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ പാരാമെഡിക്കൽ വിദ്യാർത്ഥിയാണ് നിരീക്ഷണത്തിലുള്ള മറ്റൊരാൾ. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അശുപത്രിയിലുള്ളവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. നേരത്തെ ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റ് മൂന്ന് പേർക്കും നിപ രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

അതേസമയം, കോഴിക്കോട് നിപ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ആറ് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇതോടെ നിലവില്‍ 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.