You are Here : Home / News Plus

നിപ ബാധയുണ്ടായത്​ ​ഒരേ ഉറവിടത്തില്‍ നിന്നാണെന്ന്​ ശൈലജ

Text Size  

Story Dated: Sunday, May 27, 2018 07:54 hrs UTC

നിപ വൈറസ്​ ബാധയുണ്ടായത്​ ​ഒരേ ഉറവിടത്തില്‍ നിന്നാണെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസുമായി ബന്ധപ്പെട്ട്​ 175 പേരാണ്​ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിപ വൈറസ്​ ബാധ സ്ഥീരികരിച്ചവരുടെ ബന്ധുക്കളെയാണ്​ നിരീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇതുവരെ 15 പേരില്‍ നിപ്പ സ്ഥിരീകരിച്ചിട്ടുണ്ട്​. ഇതില്‍ 13 പേര്‍ മരിച്ചു. രണ്ട്​ പേര്‍ ചികില്‍സയിലാണ്​. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നില്ലെന്നത്​ ആശ്വാസകരമാണ്​. എങ്കിലും അപകട ബാധ്യത പൂര്‍ണ്ണമായും ഒഴിവായെന്ന്​ പറയാനായിട്ടില്ല. മെയ്​ അവസാനവാരം ആകു​േമ്ബാള്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്​തത വരികയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപ ബാധിച്ച്‌​ ശനിയാഴ്​ച കോഴിക്കോട്​ മെഡിക്കല്‍ കോളജില്‍ ഒരാള്‍ കൂടി മരിച്ചിരുന്നു. ഇതിന്​ പിന്നാലെ മറ്റ്​ രോഗികളെ പ്രവേശിപ്പിക്കുന്നതിലടക്കം കടുത്ത നിയ​ന്ത്രണം ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളജ്​ പ്രിന്‍സിപ്പല്‍ ശിപാര്‍ശ ചെയ്​തു. എന്നാല്‍, വിവാദമായതിനെ തുടര്‍ന്ന്​ നിര്‍ദേശം പിന്‍വലിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.