You are Here : Home / News Plus

ചെങ്ങന്നൂരിൽ ഇന്ന് നിശബ്ദ പ്രചരണം

Text Size  

Story Dated: Sunday, May 27, 2018 07:46 hrs UTC

ചെങ്ങന്നൂര്‍ വിധിയെഴുതാന്‍ ഇനി ഒരുനാള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസം. വോട്ടുറപ്പിക്കാനുള്ള അവസാന വട്ട പ്രചരണത്തിലാണ്‌ സ്ഥാനാര്‍ഥികള്‍. മൂന്നുമാസത്തോളം നീണ്ട ചിട്ടയായ പ്രചാരണ പ്രചാരണ പരപാടികള്‍ക്കൊടുവില്‍ അന്തരിച്ച മുന്‍ എംഎല്‍എ കെകെആറിന്റെ വിജയം ആവര്‍ത്തിക്കാനാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകരും സ്ഥാനാര്‍ഥി സജി ചെറിയാനും. 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ടിന്‌ ആരംഭിച്ചു. കനത്ത സുരക്ഷയിലാണ്‌ യന്ത്രവിതരണം. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക സ്റ്റോര്‍ റൂമില്‍നിന്നാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്‌. പത്ത് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടര്‍വീതം പതിനെട്ട് കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടിങ് യന്ത്രവും വിവിപാറ്റും അടക്കമുള്ള സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ അതാത് പോളിങ് സ്റ്റേഷനുകളിലേക്ക് എത്തിക്കും. ഉച്ചയോടെ ഉപകരണ വിതരണം പൂര്‍ത്തിയാകും. 

ആകെ നൂറ്റിയെണ്‍പത്തിയൊന്ന് ബൂത്തുകളിലാണ്‌ വോട്ടെടുപ്പ്‌. ഇതിനുപുറമേ മെഷീനുകള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി അറുപത് മെഷീനുകളും അനുബന്ധ സംവിധാനങ്ങളും അധികമായി കരുതിയിട്ടുണ്ട്. പതിമൂന്ന് ബൂത്തുകള്‍ക്ക് ഒരു സെക്ടറല്‍ ഓഫീസര്‍ എന്നനിലയിലാണ് ക്രമീകരണം. പതിനഞ്ച് സെക്ടറല്‍ ഓഫീസര്‍മാര്‍ക്കും മൂന്ന് കരുതല്‍ മെഷീനുകള്‍വീതം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.