You are Here : Home / News Plus

സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയ പ്രചരണം വിജയിക്കാന്‍ പോകുന്നില്ല: ചെന്നിത്തല

Text Size  

Story Dated: Saturday, May 26, 2018 06:43 hrs UTC

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം മുതല്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയ പ്രചരണം ഒരു കാരണവശാലും വിജയിക്കാന്‍ പോകുന്നില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിനെ വന്‍ഭൂരിപക്ഷത്തില്‍ ജനം വിജയിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ചെങ്ങന്നൂരിലേത് യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള പോരാട്ടമാണ്. ബി.ജെ.പിക്ക് ഒരു പ്രസക്തിയും ഇല്ല. അവരുടെ വോട്ട് പകുതിയായി കുറയും. എസ്.എന്‍.ഡി.പിയും ബി.ഡി.ജെ.എസും ബി.ജെ.പിയുടെ കൂടെ ഇപ്പോഴില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ജനവികാരം ശക്തമാണ്. അതിനാല്‍ സി.പി.എമ്മിനും ബി.ജെ.പിക്കും വോട്ട് കുറയുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.