You are Here : Home / News Plus

നിപ രോഗലക്ഷണങ്ങളോടെ 2 പേര്‍ കൂടി ആശുപത്രിയില്‍

Text Size  

Story Dated: Wednesday, May 23, 2018 08:30 hrs UTC

നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ 2 പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച പാലാഴി സ്വദേശിയുടെ ബന്ധുക്കളാണിവര്‍. ഇതോടെ നിപ വൈറസ് ബാധിതരുടെ എണ്ണം 13 ആയി. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. അതേസമയം, കേന്ദ്രസംഘങ്ങളുടെ പരിശോധന ഇന്നും തുടരും. കോഴിക്കോട് ജില്ലയിലെ ഏഴ് പേരുടെയും മലപ്പുറത്തെ മൂന്ന് പേരുടെയും മരണകാരണം നിപ വൈറസ് തന്നെ. മരിച്ച കോഴിക്കോട് ചങ്ങരോത്ത് സ്വദേശികളായ സാലിഹ്, മറിയം, കൂട്ടാലിട സ്വദേശി ഇസ്മയില്‍, പേരാമ്പ്ര സ്വദേശി ജാനകി, ചെമ്പനോട സ്വദേശിയായ നഴ്സ് ലിനി, കൂരാച്ചുണ്ട് സ്വദേശി രാജന്‍, നാദാപുരം ചെക്യാട് സ്വദേശി അശോകന്‍ , മലപ്പുറം കൊളത്തൂര്‍ സ്വദേശി വേലായുധന്‍ തിരൂരങ്ങാടി സ്വദേശികളായ സിന്ധു, ഷിജിത എന്നിവരുടെ രക്തസാംപിളുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.