You are Here : Home / News Plus

അങ്കമാലി അതിരൂപത ഭൂമി ഇടപാട്‌: കര്‍ദിനാളിനെതിരെ കേസില്ല

Text Size  

Story Dated: Tuesday, May 22, 2018 09:12 hrs UTC

സിറോ മലബാര്‍ സഭയുടെ അങ്കമാലി രൂപതയിലെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസില്ല. വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് എതിരെ കേസ് എടുക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കേസ് എടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മുമ്പ് സ്റ്റേ ലഭിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ അന്തിമ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് പ്രകാരം മാര്‍ ജോര്‍ജ് ആലഞ്ചേരി ഒന്നാം പ്രതിയും ഫാ. ജോഷി പുതുവ, ഫാ, സെബാസ്റ്റ്യന്‍ വടക്കുമ്പാടാന്‍, സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.