You are Here : Home / News Plus

ചെങ്ങന്നൂരില്‍ മാണി യു.ഡി.എഫിനൊപ്പം

Text Size  

Story Dated: Tuesday, May 22, 2018 08:40 hrs UTC

പടിവാതില്‍ക്കലെത്തിയിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് എം യു.ഡി.എഫിനെ പിന്തുണയ്ക്കും. ഇന്ന് ചേര്‍ന്ന നിര്‍ണായക യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്. കൂടുതല്‍ കാര്യങ്ങള്‍ ചെങ്ങന്നൂരില്‍ നടക്കുന്ന കേരള കോണ്‍ഗ്രസിന്റെ പൊതുസമ്മേളനത്തില്‍ വ്യക്തമാക്കുമെന്ന് കെ.എം മാണി മാധ്യമങ്ങളോട് പറഞ്ഞു. കെ.എം മാണിയുടെ വീട്ടിലാണ് ഉന്നതതല സമിതി യോഗം ചേര്‍ന്നത്. ഇതിന് മുന്നോടിയായി പി.ജെ ജോസഫും മാണിയും പ്രത്യേക കൂടിക്കാഴ്ചയും നടത്തിയിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.