You are Here : Home / News Plus

ശോഭനാ ജോര്‍ജിനെതിരെ മോശം പരാമര്‍ശം; എം എം ഹസ്സനെതിരെ കേസ്

Text Size  

Story Dated: Monday, May 21, 2018 11:30 hrs UTC

ശോഭനാ ജോർജ്ജിനെതിരായ അപകീർ‍ത്തികരമായ പരാമർശത്തിൽ കെപിസിസി പ്രസിഡണ്ട് എം എം ഹസ്സനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. ശോഭനാ ജോർജ്ജ് നൽകിയ പരാതിയിലാണ് നടപടി.  

ചെങ്ങന്നൂരിൽ ശോഭന ജോർജ്ജിനെ മുമ്പ് യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഹസ്സൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലെ വിവാദ പരാമ‍ശമാണ് പരാതിക്ക് ആധാരം.

1991ല്‍ വിജയകുമാറിനെ കുറുക്കുവഴിയിലൂടെ പരാജയപ്പെടുത്തിയാണ് ശോഭനാ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായതെന്നും അതിന്റെ പിന്നാമ്പുറം ക്യാമറക്ക് മുന്‍പില്‍ പറയാന്‍ കഴിയില്ലന്നുമാണ് ഹസ്സന്‍ പറഞ്ഞത്. ഇതിനെതിരെ ശോഭനാ ജോര്‍ജ് പരാതി നല്‍കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.