You are Here : Home / News Plus

നഴ്സുമാരുടെ മിനിമം വേതനം; ആശുപത്രി മാനേജ്മെന്‍റുക‍ളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

Text Size  

Story Dated: Monday, May 21, 2018 11:27 hrs UTC

നഴ്സുമാരുടെ മിനിമം വേതന ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കേരളത്തിലെ ആശുപത്രി മാനേജ്മെന്‍റുക‍ള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്തുള്ള മാനേജ്മെന്‍റുകളുടെ ഹര്‍ജി ഒരു മാസത്തിനകം തീര്‍പ്പാക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

നഴ്സുമാരുടെ മിനിമം വേതനം ഇരുപതിനായിരം രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ചട്ടങ്ങള്‍ മറികടന്നാണ് ഇത് നിശ്ചയിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്‍റുകള്‍ സ്റ്റേ ആവശ്യപ്പെട്ടത്.

എന്നാല്‍  വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതി തന്നെ അത് തീര്‍പ്പാക്കട്ടെ എന്ന് ജസ്റ്റിസ് നവീന് സിന്ഹ, ജസ്റ്റിസ് എ എം ഖന്‍ വില്‍ക്കര്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നിര്ദ്ദേശിക്കുകയായിരുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.