You are Here : Home / News Plus

ക്യൂബയില്‍ യാത്രാവിമാനം തകര്‍ന്നുവീണ്, നൂറിലേറെ പേര്‍ മരിച്ചു

Text Size  

Story Dated: Saturday, May 19, 2018 09:26 hrs UTC

ക്യൂബയില്‍ 104 യാത്രക്കാരും ഒമ്പത് വിമാനജോലിക്കാരും കയറിയ വിമാനം തകര്‍ന്നുവീണ് നൂറിലേറെ പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. ഹവാനയിലെ ഹോസെ മാര്‍തി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് ഏറെ താമസിയാതെയായിരുന്നു അപകടം. ക്യൂബന്‍ സര്‍ക്കാരിന്റെ ബോയിങ്-737 വിമാനമാണ് തകര്‍ന്നത്, കിഴക്കന്‍ നഗരമായ ഹോള്‍ഗ്വിനിലേക്ക് പോവുകയായിരുന്നു. വിമാനത്താവളത്തിന് സമീപംതന്നെയുള്ള കൃഷിയിടത്തിലാണ് തകര്‍ന്നുവീണത്. വീഴ്ചയ്ക്കിടെ കത്തിയ വിമാനം പൊട്ടിത്തെറിച്ചു. വിമാനത്തിന്റെ ഒരു ഭാഗം മരച്ചില്ലകളില്‍ തങ്ങിനിന്നു. അപകടത്തില്‍ ഭൂരിഭാഗം പേരും മരിച്ചതായി ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് പറഞ്ഞു. മെക്‌സിക്കന്‍ കമ്പനിയില്‍നിന്ന് വാടകയ്‌ക്കെടുത്ത് പറത്തുന്ന വിമാനമാണിത്. വിമാനജോലിക്കാരില്‍ ഭൂരിഭാഗവും വിദേശികളാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.