You are Here : Home / News Plus

ഗുജറാത്തില്‍ സിമന്റ് ട്രക്ക് മറിഞ്ഞ് 19 പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Saturday, May 19, 2018 09:23 hrs UTC

ഗുജറാത്തിലെ ഭാവന്‍നഗര്‍ ജില്ലയില്‍ സിമന്റുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞ് ഇതിലുണ്ടായിരുന്ന 19 പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭാവന്‍നഗര്‍-അഹമ്മദാബാദ് ഹൈവേയില്‍ ഭാവല്‍യാലി ഗ്രാമത്തിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് റോഡിന്റെ പുറത്തുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ആളുകളെ ഭാവല്‍യാലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടന്‍ തന്നെ ട്രക്കിന്റെ ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.