You are Here : Home / News Plus

ആണവക്കരാര്‍: അമേരിക്കയ്‌ക്കെതിരെ ഫ്രാന്‍സ്

Text Size  

Story Dated: Sunday, May 13, 2018 07:07 hrs UTC


 ഇറാനുമായുള്ള ആണവക്കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയ അമേരിക്കയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ ശക്തമായി രംഗത്തുവരണമെന്ന് ഫ്രാന്‍സ്. അമേരിക്കയുടെ അടിമയായി യൂറോപ്യന്‍ യൂണിയന്‍ ഒരിക്കലും പ്രവര്‍ത്തിക്കരുതെന്നും ഫ്രഞ്ച് ധനമന്ത്രി ബ്രുണോ ലെ മെയ്‌റേ പറഞ്ഞു.

ആണവക്കരാറില്‍നിന്നുള്ള ട്രംപിന്റെ പിന്മാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം യൂറോപ്പ് വണ്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അമേരിക്ക ലോക സാമ്പത്തിക പൊലീസാണെന്ന വാദം യൂറോപ്പിന് അംഗീകരിക്കാന്‍ കഴിയില്ല.

അമേരിക്ക എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുന്ന, അവരുടെ ട്രൗസര്‍ ചരടില്‍ തൂങ്ങിനില്‍ക്കുന്ന അടിമയായി നമ്മള്‍ മാറേണ്ടതുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. നമുക്ക് നമ്മുടേതായ സാമ്പത്തിക താല്‍പ്പര്യങ്ങളുണ്ട്. ഇറാനുമായി വാണിജ്യം തുടരേണ്ടതുണ്ടോയെന്നത് തങ്ങള്‍ ആലോചിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.