You are Here : Home / News Plus

ദേശീയപാത വികസനം; മലപ്പുറത്ത് വില നിര്‍ണ്ണയ സര്‍വേ

Text Size  

Story Dated: Friday, May 11, 2018 08:02 hrs UTC

ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടേയും കെട്ടിടങ്ങളുടേയും വില നിര്‍ണ്ണയ സര്‍വേ മലപ്പുറത്ത് തുടങ്ങി. ഈ സര്‍വേ അടിസ്ഥാനമാക്കിയായിരിക്കും ഭൂമിക്കും കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം തീരുമാനിക്കുന്നത്. രണ്ടാം ഘട്ട സര്‍വേ തുടങ്ങിയ കുറ്റിപ്പുറത്ത് നിന്ന് തന്നെയാണ് വില നിര്‍ണ്ണയ കണക്കെടുപ്പും തുടങ്ങിയത്. നേരത്തെ അളന്ന് തിട്ടപ്പെടുത്തിയ സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍, മരങ്ങള്‍, കാര്‍ഷിക വിളകള്‍ എന്നിവയുടെ കണക്കുകളാണ് എടുക്കുന്നത്. വീട് അടക്കമുള്ള കെട്ടിടങ്ങളുടെ വില നിശ്ചയിക്കുന്നത് പൊതുമരാമത്ത് വകുപ്പും മരങ്ങളുടേത് സോഷ്യല്‍ ഫോറസ്ട്രിയും കാര്‍ഷിക വിളകളുടെ വില തീരുമാനിക്കുന്നത് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.