You are Here : Home / News Plus

തോമസ് ചാണ്ടിക്കെതിരായ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍

Text Size  

Story Dated: Thursday, May 10, 2018 08:22 hrs UTC

മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തില്‍ നടത്തണമെന്ന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം കൂടി സമയം അനുവദിച്ചു. അന്വേഷണ പുരോഗതി എല്ലാ മാസവും അഞ്ചാം തീയ്യതി അറിയക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വന്തം റിസോര്‍ട്ടിലേക്ക് എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചുവെന്നാണ് തോമസ് ചാണ്ടിക്കെതിരെയുള്ള പരാതി. ഈ കേസില്‍ വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റ് നടത്തുന്ന അന്വേഷണം നിഷ്പക്ഷമല്ലെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.