You are Here : Home / News Plus

ഒരുകാലത്തുമില്ലാത്ത വിധം അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുന്നുവെന്ന് സുപ്രീം കോടതി

Text Size  

Story Dated: Wednesday, May 09, 2018 09:17 hrs UTC

കോടതിയെ വിമര്‍ശിക്കുന്ന അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. അഭിഭാഷകര്‍ അടക്കമുള്ളവര്‍ കോടതിയെ അധിക്ഷേപിക്കുന്നു. ടിവി ചര്‍ച്ചകളില്‍ കയറിയിരുന്ന് വായില്‍ തോന്നിയത് പറയുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. കണ്ണൂര്‍- കരുണ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി അഭിഭാഷകരുടെ നിലപാടിനെ വിമര്‍ശിച്ചത്. ഒരുകാലത്തുമില്ലാത്ത വിധം അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുകയാണെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.