You are Here : Home / News Plus

ചൈനയെ പ്രതിരോധിക്കാന്‍ ആന്‍ഡമാനില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കും

Text Size  

Story Dated: Wednesday, May 09, 2018 06:08 hrs UTC

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്നത് കണക്കിലെടുത്ത് തന്ത്രപ്രധാനമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. മലാക്ക, സുന്‍ഡ, ലുംബോക് തുടങ്ങിയ തന്ത്രപ്രധാനമായ കടലിടുക്കുകളോട് ചേര്‍ന്നുകിടക്കുന്ന ദ്വീപാണ് ആന്‍ഡമാന്‍ നിക്കോബാര്‍. ഈ വഴികളില്‍ കൂടിയാണ് ചൈനീസ് നാവികസേന കപ്പലുകളും അന്തര്‍വാഹിനികളും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിക്കുന്നത്. മാത്രമല്ല ഈ കടലിടുക്കളില്‍ കൂടിയാണ് ലോക വ്യാപാരത്തിന്റെ 70 ശതമാനവും നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ യുദ്ധവിമാനം വിന്യസിക്കപ്പെടുന്നതെന്നും ശ്രദ്ധേയമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.