You are Here : Home / News Plus

ബിഡിജെഎസ് പിന്തുണയില്ലെങ്കില്‍ ശ്രീധരന്‍പിള്ളയ്ക്ക് വോട്ട് കുറയും-വെള്ളാപ്പള്ളി

Text Size  

Story Dated: Monday, May 07, 2018 08:10 hrs UTC

മുന്നണിയില്‍ ചേര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും എന്‍ഡിഎയില്‍ ബിഡിജെഎസിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫും യുഡിഎഫും ഘടകകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയ്ക്ക് നല്‍കുന്ന പിന്തുണ ബിഡിജെഎസ് പിന്‍വലിച്ചാല്‍ കഴിഞ്ഞ തവണ ലഭിച്ചത്രയും വോട്ട് ശ്രീധരന്‍ പിള്ളയ്ക്ക് ലഭിക്കില്ല. ചെങ്ങന്നൂരില്‍ വെറും 6000 വോട്ട് മാത്രമുണ്ടായിരുന്ന ബിജെപിക്ക് കഴിഞ്ഞ തവണ 42000 വോട്ട് ലഭിച്ചതില്‍ ബിഡിജെഎസിന് വ്യക്തമായ പങ്കുണ്ടെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.