You are Here : Home / News Plus

എന്നെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കരുത് -പ്ലീസ് : ജി എസ് പ്രദീപ്‌

Text Size  

Story Dated: Friday, September 13, 2013 12:44 hrs UTC

എന്തിനാണീ വിവാദങ്ങള്‍ എന്നെനിക്കു മനസ്സിലാവുന്നില്ല.എന്നെ വളര്‍ത്തി ഞാനാക്കിയ മാധ്യമങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അനാവശ്യമായ വിവാദങ്ങള്‍ക്കും തുടക്കമിട്ടിരിക്കുന്നത്. എന്‍റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ പരീക്ഷണഘട്ടത്തിലൂടെ ഞാന്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന സമയമാണിത്. കണ്ടകശനിയുടെ എല്ലാവിധ ദുരനുഭവങ്ങളും ഞാന്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്‍റെ വീട് പോലും വിറ്റ് സാധനങ്ങള്‍ വാടകവീട്ടിലേക്ക്‌ പെറുക്കി മാറ്റുന്ന സങ്കടത്തിലാണ് ഞാന്‍. മാധ്യമങ്ങള്‍ എന്നെയിങ്ങനെ വേട്ടയാടരുത്. പ്ലീസ്, ഞാന്‍ അങ്ങേയറ്റം തകര്‍ന്നിരിക്കുന്നു.എന്‍റെ ശവം കണ്ടേ അടങ്ങു എന്ന് മാധ്യമങ്ങള്‍ വാശിപിടിക്കരുത്. യഥാര്‍ഥത്തില്‍ ഉപരാഷ്ട്രപതിയുടെ ചടങ്ങില്‍ തെറ്റായി ഒന്നും സംഭവിച്ചിട്ടില്ല. മാധ്യമങ്ങളില്‍ ഷോകള്‍ മാത്രം ചെയ്തിരുന്ന എന്നെ ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിന്‍റെ അവതാരകനാവാന്‍ ക്ഷണിച്ചപ്പോള്‍ ഞാനത് വലിയ അംഗീകാരമായിട്ടാണ് കണ്ടത്. 6.30 നാണു പ്രോഗ്രാം വച്ചിരുന്നത്. ഇന്നലെ എന്‍റെ വീട് വിറ്റതിന്‍റെ അവസാനപണകൈമാറ്റം നടക്കുന്ന ദിവസമായിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു മീറ്റിങ്ങില്‍ ഞാനിരിക്കുമ്പോള്‍ സംഘാടകര്‍ എന്നെ വിളിച്ചു പറഞ്ഞു, പ്രോഗ്രാമിന്‍റെ സമയം 4 മണിയിലേക്ക് മാറ്റി. ഉടനെ വരണം എന്ന്. അപ്പോള്‍ സമയം മൂന്ന് മണിയായിരുന്നു. ഞാന്‍ കോട്ടും സ്യുട്ടും പോലും ധരിക്കാതെ ഉടുത്തിരുന്ന മുണ്ടും ജുബയും ധരിച്ചുകൊണ്ടുതന്നെ സ്ഥലത്തെത്തി. ഞാനവിടെ പറഞ്ഞത് 1911 മുതലാണ് ഏപ്രില്‍ ഒന്നിന് വിഡ്ഢികളുടെ ദിനമായി ആചരിക്കുന്നത്. 1937 ല്‍ ഉപരാഷ്ട്രപതി ജനിച്ചത്‌ മുതല്‍ അത് വിവേകികളുടെ ദിനമായി ആഘോഷിക്കേണ്ടത് എന്നാണ്. എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ആദ്യഭാഗം മാത്രമാണ്. പ്രോഗ്രാം കഴിഞ്ഞപ്പോള്‍ ഉപരാഷ്ട്രപതി എന്നെ പ്രത്യേകം അടുത്ത് വിളിച്ച് അഭിനന്ദിച്ചു. ഞാനൊരു ക്വിസ് മാസ്റ്ററായതുകൊണ്ടാണ് ഇത്രയും കാര്യങ്ങള്‍ ഓര്‍ത്തുവച്ചു പറഞ്ഞത് എന്ന് പറഞ്ഞു. സന്തോഷമായി പിരിഞ്ഞു. പിന്നീട് ശശിതരൂര്‍ എന്നോട് പറഞ്ഞു, പ്രോഗ്രാമിനിടെ ഉപരാഷ്ട്രപതി എന്നെക്കുറിച്ച് വിശദമായി ചോദിച്ചെന്നും എന്നെ അഭിനന്ദിച്ചെന്നും. ദേശീയ ഗാനം തെറ്റിച്ചാലപിച്ചത് എനിക്കുള്‍പ്പെടെ അരോചകമായിരുന്നു. എന്നാല്‍ അതിന് മാത്രമായി വാര്‍ത്താ പ്രാധാന്യം ഇല്ലാത്തതുകൊണ്ടാവും ജി എസ് പ്രദീപിനെക്കൂടി വിവാദത്തിലേക്ക് വലിച്ചിഴച്ചത് എന്നാണ് കരുതുന്നത്. എന്നെ വളര്‍ത്തിയ മാധ്യമങ്ങള്‍ തന്നെ എന്നെ തളര്‍ത്തുന്നത് എന്നെ വളരെയേറെ വേദനിപ്പിക്കുന്നു. എന്നോടാരും വിശദീകരണം ചോദിച്ചിട്ടില്ല. ദയവായി എന്നെയിങ്ങനെ വേട്ടയടരുത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.