You are Here : Home / News Plus

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

Text Size  

Story Dated: Tuesday, September 10, 2013 05:13 hrs EDT

ദല്‍ഹി മാനഭംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ദല്‍ഹി കൂട്ടമാനഭംഗത്തിന് ഇരയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.പ്രതികളെ വധശിക്ഷക്ക് വിധിച്ചില്ലെങ്കില്‍ അത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും പിതാവ് പറഞ്ഞു.പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരപീഡനങ്ങള്‍ ഇല്ലാതാക്കാന്‍ ഉതകുന്ന വിധിയായിരിക്കണമിതെന്നും മാതാവ് പ്രതികരിച്ചു. സമൂഹത്തില്‍ ജീവിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹതയില്ല. രാജ്യത്തിന് ആകമാനം മാതൃകയാവുന്ന വിധിയാണ് വേണ്ടത്. ക്രൂര പീഡനത്തിനാണ് മകള്‍ ഇരയായത്. മകളുമായി ആശുപത്രികളില്‍ ചെലവിട്ട നിമിഷങ്ങള്‍ മറക്കാന്‍ കഴിയില്ല.ദല്‍ഹിയിലെ സാകേത് പ്രത്യേക കോടതിയില്‍ വിധി കേള്‍ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും എത്തിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More