You are Here : Home / News Plus

മലയാളിനാവികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

Text Size  

Story Dated: Saturday, August 31, 2013 09:53 hrs UTC

ഐ.എന്‍.എസ് സിന്ധു രക്ഷകില്‍ നടന്ന സ്‌ഫോടനത്തില്‍ മരണപ്പെട്ട മലയാളിനാവികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.സ്‌ഫോടനത്തില്‍ തകര്‍ന്ന സിന്ധുരക്ഷകില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മൃതദേഹങ്ങള്‍ നാവികസേന കണ്ടെടുത്തത്. വിഷ്ണു വിശ്വംഭരന്‍, ലിജു ലോറന്‍സ് എന്നിവരുടെ മൃതദേഹങ്ങളാണ് എയര്‍ഇന്ത്യയുടെ പ്രത്യേകവിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ചത്. മൃതദേഹങ്ങള്‍ ഏറ്റ് വാങ്ങാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി വി.എസ് ശിവകുമാര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.വ്യോമസേന വിമാനത്താളത്തിലെത്തിച്ച മൃതദേഹങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി വി.എസ്.ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് നാവികസേന ഔദ്യോഗിക ബഹുമതി നല്‍കി.തദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വീട്ടുവളപ്പുകളില്‍ സംസ്‌കരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.