ടൈറ്റാനിയം അഴിമതി കേസില്‍ ആഭ്യന്തരമന്ത്രിയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ടൈറ്റാനിയം വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ചെന്നിത്തല കെ.പി.സി പ്രസിഡന്റല്ല. അദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ത്തതില്‍ എന്തോ പിഴവു സംഭവിച്ചിരിക്കുന്നു.ഈ കേസ് വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ നിയമ വിദഗ്ധരും പാര്‍ട്ടി നേതാക്കളുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്നും സുധീരന് പറഞ്ഞു. രാജി പ്രതിപക്ഷം എപ്പോഴും ഉന്നയിക്കുന്ന വിഷയമാണ്. അതു കാര്യമാക്കേണ്ടതില്ലെന്നും സുധീരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments