You are Here : Home / News Plus

കോണ്‍ഗ്രസ് 60 വര്‍ഷം കൊണ്ട് വരുത്തിയ കേട് നന്നാക്കാന്‍ 60 മാസം തരണമെന്ന് നരേന്ദ്ര മോദി

Text Size  

Story Dated: Wednesday, March 26, 2014 05:14 hrs EDT

കോണ്‍ഗ്രസ് 60 വര്‍ഷം കൊണ്ട് വരുത്തിയ കേട് നന്നാക്കാന്‍ 60 മാസം തരണമെന്ന് ശ്രീനഗറിലെ റാലിയില്‍ ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.എ.ബി. വാജ്‌പേയി നയിച്ച എന്‍.ഡി.എ. സര്‍ക്കാറിന്റെ നയങ്ങള്‍തന്നെ കശ്മീരിന്റെ കാര്യത്തില്‍ പിന്തുടരുമെന്ന് മോദി ഉറപ്പ് നല്കി.'മൂന്ന് എ.കെ. കളാണ് പാകിസ്താന് പഥ്യം. എ.കെ. 47, എ.കെ. ആന്റണി, അരവിന്ദ് കെജ്രിവാള്‍'- പ്രതിരോധ മന്ത്രിയെയും ആം ആദ്മി പാര്‍ട്ടിയെയും മോദി പരിഹസിച്ചു. മനുഷ്യത്വം, ജനാധിപത്യം, കശ്മീരിത്തനിമ ഇവയെല്ലാം പിന്തുടരുമെന്ന് മോദി ഹിരാനഗറില്‍ നടന്ന ഭാരത് വിജയ് റാലിയിലാണ് കശ്മീര്‍ ജനതയ്ക്ക് ഉറപ്പുനല്‍കിയത്.വാജ്‌പേയി സര്‍ക്കാറിന് അഞ്ചുവര്‍ഷം കൂടി കിട്ടിയിരുന്നെങ്കില്‍ കശ്മീരിന്റെ മുഖം മാറുമായിരുന്നെന്നും പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമായിരുന്നെന്നും മോദി അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More