You are Here : Home / News Plus

മൈക്കല്‍ ജാക്‌സന്റെ മകള്‍ പാരിസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Text Size  

Story Dated: Thursday, June 06, 2013 07:10 hrs EDT

കാലിഫോര്‍ണിയ: പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സന്റെ മകള്‍ പാരിസ് ലോസ് ആഞ്ചലസിലെ കലബസാസിലെ വസതിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ച ലോസ് ആഞ്ചലസിലെ കലബസാസിലെ വസതിയില്‍ കൈഞരമ്പുകളില്‍ മാരകമായ മുറിവേറ്റ നിലയില്‍ കാണപ്പെട്ട പാരിസിനെ ഉടന്‍തന്നെ കാലിഫോര്‍ണിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാരിസിന്റെ മാതാവും ജാക്‌സന്റെ മുന്‍ഭാര്യയുമായ ഡെബീ റോവ് ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയില്‍ പാരിസിന്റെ ആത്മഹത്യാശ്രമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പാരിസ് കടുതത് മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി ചൊവ്വാഴ്ച ട്വിറ്ററില്‍ കുറിച്ച സന്ദേശം സൂചിപ്പിക്കുന്നു. വളരെയധികം കരഞ്ഞിരുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു.ജാക്‌സന്റെ രണ്ടാമത്തെ മകളായ പാരിസ് സഹോദരന്മാരായ പ്രിന്‍സിനും ബ്ലാക്കറ്റിനുമൊപ്പമാണ് താമസിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More