You are Here : Home / News Plus

കാട്ടില്‍നിന്ന് പന മോഷ്ടിച്ച സംഭവം: കസ്റ്റഡിയിലെടുത്ത ആനയെ വിട്ടു

Text Size  

Story Dated: Monday, September 16, 2019 06:54 hrs UTC

കാട്ടിൽക്കയറി ഒമ്പത് പനകൾ മോഷ്ടിച്ച സംഭവത്തിൽ പാപ്പാന്മാർക്കൊപ്പം വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്ത ആനയെ ഉടമസ്ഥന് വിട്ടുനൽകി. കുഴൂർ സ്വാമിനാഥൻ എന്ന ആനയെയാണ് ഉടമസ്ഥനായ കയ്പമംഗലം മഞ്ചേരി വീട്ടിൽ ഗോപിനാഥന് വനംവകുപ്പ് കൈമാറിയത്.കേസിന്റെ ആവശ്യത്തിനായി എപ്പോൾ ആവശ്യപ്പെട്ടാലും സ്വന്തം ചെലവിൽ സ്റ്റേഷനിലോ കോടതിയിലോ എത്തിക്കണമെന്ന വ്യവസ്ഥയിലാണ് ആനയെ വിട്ടുനൽകിയത്. പട്ടിക്കാട് വനം റേഞ്ച് ഓഫീസിനു കീഴിലുള്ള പട്ടിക്കാട് തേക്കിൻ കൂപ്പിനുള്ളിൽനിന്ന് ഒമ്പത് പനകൾ മുറിച്ചുകടത്തിയതിന് പാപ്പാന്മാർ ഉൾപ്പെടെ നാലുപേരെ വെള്ളിയാഴ്ചയാണ് വനംവകുപ്പ് അധികൃതർ പിടികൂടിയത്. തടി വനത്തിൽനിന്ന് നീക്കംചെയ്യാൻ പാപ്പാന്മാർ ഉപയോഗിച്ച ഉപകരണം എന്ന നിലയിലാണ് ആനയെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.