You are Here : Home / News Plus

രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാരത്തില്‍

Text Size  

Story Dated: Monday, July 01, 2019 09:35 hrs UTC

നേതൃത്വപ്രതിസന്ധി പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാഹാരം തുടങ്ങി. ദില്ലിയിലെ എഐസിസി ആസ്ഥാനത്തിന് മുമ്പിലാണ് പ്രവര്‍ത്തകര്‍ നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി തുടരുകയാണ്. രാഹുല്‍ ഗാന്ധിയ്ക്ക് പുതിയ നേതൃത്വം ഉണ്ടാക്കാനാണ് തങ്ങള്‍ രാജിവയ്ക്കുന്നതെന്നാണ് പല നേതാക്കളും പ്രതികരിച്ചത്. എന്നാല്‍, അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് കൂട്ടരാജിയെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.