You are Here : Home / News Plus

ദുബായില്‍ ബസ് അപകടത്തില്‍ മരിച്ച 17 പേരില്‍ ആറ് മലയാളികള്‍

Text Size  

Story Dated: Friday, June 07, 2019 03:50 hrs EDT

ദുബായിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് മരിച്ചവരിൽ ആറ് മലയാളികൾ ഉൾപ്പടെ 10 ഇന്ത്യക്കാർ. മൊത്തം 17 പേരാണ് അപകടത്തിൽ മരിച്ചത്.മരിച്ച മലയാളികളിൽ ആറ് പേരുടെയും മൃതദേഹം തിരിച്ചറിഞ്ഞു. ദുബായിലേ സാമൂഹ്യ പ്രവർത്തകനായ തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ധീൻ , തിരുവനന്തപുരം സ്വദേശി ഒമാനിൽ അക്കൗണ്ടന്റ് ആയ ദീപക് കുമാർ , തിലകൻ, വാസുദേവൻ, തലശ്ശേരി സ്വദേശികളായ ഉമ്മർ (65) ചോനോകടവത്ത്, മകൻ നബീൽ ഉമ്മർ (25) എന്നിവരാണ് മരിച്ച മലയാളികൾ. മസ്കറ്റിൽനിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനിൽ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.