You are Here : Home / News Plus

കെവിൻ വധക്കേസ് ; സാക്ഷിക്ക് പ്രതികളുടെ മര്‍ദ്ദനം

Text Size  

Story Dated: Monday, May 20, 2019 03:59 hrs EDT

കെവിൻ വധക്കേസിലെ സാക്ഷി രാജേഷിന് പ്രതികളുടെ മര്‍ദ്ദനം. മുപ്പത്തേഴാം സാക്ഷി രാജേഷിനെ ആറാം പ്രതി മനു പതിമൂന്നാം പ്രതി ഷിനു എന്നിവർ മർദിച്ചുവെന്ന് പരാതി. കോടതിയിൽ സാക്ഷി പറയരുതെന്നാവശ്യപ്പെട്ടായിരുന്നു മർദനം കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസിൽ തന്നോട് പറഞ്ഞിരുന്നുവെന്നാണ് മുപ്പത്തേഴാം സാക്ഷി രാജേഷിന്‍റെ മൊഴി. പുനലൂരിൽ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മർദ്ദനമെന്നാണ് രാജേഷ് കോടതിയിൽ പറഞ്ഞത്. പരാതിയെ തുടര്‍ന്ന് പുനലൂർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More