You are Here : Home / News Plus

സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് മാര്‍പാപ്പ

Text Size  

Story Dated: Wednesday, February 06, 2019 10:10 hrs UTC

സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് മാര്‍പാപ്പ. യുഎഇയിലെ സന്ദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടെ വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് കത്തോലിക്ക സഭയുടെ തലവന്‍ ലൈംഗികപീഡനത്തെ കുറിച്ച് പരസ്യപ്രതികരണം നടത്തുന്നത്. സഭയിലെ എല്ലാവരും ഇതില്‍ പെടുന്നില്ലെന്നും എന്നാല്‍ ചില പുരോഹിതര്‍ ഇത്തരത്തില്‍ പെരുമാറുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സഭ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. 1990 മുതല്‍ ആഫ്രിക്കയില്‍ കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.