You are Here : Home / News Plus

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Thursday, January 24, 2019 01:34 hrs UTC

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം അപ്പോള്‍ പരിഗണിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. സ്ഥാനാര്‍ഥിയാകാന്‍ വ്യക്തിപരമായി  ആഗ്രഹം പ്രകടിപ്പിക്കില്ല. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം വരെ  മത്സരിക്കാന്‍ താത്പര്യമില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നത്. ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന്  കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍  അഭിപ്രായപ്പെട്ടപ്പോഴും  ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍  മത്സരിക്കാന്‍ തയ്യാറാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ നിലപാട്. യുഡിഎഫില്‍ സീറ്റ് ചര്‍ച്ചയും സ്ഥാനാര്‍ഥി നിര്‍ണയവും തുടങ്ങിയിട്ടില്ല.കോട്ടയം സീറ്റ്  സംബന്ധിച്ച് ഒരു തര്‍ക്കവുമില്ല. ആ സീറ്റ്   മാണി കേരള കോണ്‍ഗ്രസിന്  തന്നെയാണ്.
ഒരു ഘടകകക്ഷിയുടെയും  സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കില്ല. മാധ്യമങ്ങള്‍ എന്ത് എഴുതിപ്പിടിച്ചാലും  കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമുണ്ടാവില്ല. മറ്റ് പാര്‍ടികള്‍ക്കുള്ള അവസരം നിഷേധിക്കില്ല. കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ്  കെ മാണി നയിക്കുന്ന കേരള യാത്രയുടെ  പൊതുസമ്മേളനം കാസര്‍കോട്  ഉദ്ഘാടനം ചെയ്തപ്പോഴും ഉമ്മന്‍ചാണ്ടി  ഇക്കാര്യം ആവര്‍ത്തിച്ചു.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.