You are Here : Home / News Plus

കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കാര്യങ്ങൾ നിച്ഛയിക്കുന്നത് സമസ്ത അല്ലെന്ന് എ സി മൊയ്‌തീൻ

Text Size  

Story Dated: Tuesday, January 01, 2019 03:03 hrs EST

വനിതാ മതിലിനെ വിമർശിച്ച സമസ്തയ്ക്ക് മറുപടിയുമായി മന്ത്രി എ സി മൊയ്തീന്‍. കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കാര്യങ്ങൾ നിച്ഛയിക്കുന്നത് സമസ്ത അല്ലെന്നു മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുക്കാനോ സഹകരിക്കാനോ ഇല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. സ്ത്രീകളെ എല്ലാ കാലത്തും അടിമകൾ ആക്കി വയ്ക്കാൻ ആകില്ല എന്ന് എ സി മൊയ്തീന്‍ പറഞ്ഞുവെച്ചു. നല്ല നിലപാടുകളുടെ കാലത്ത് ചില മതങ്ങൾ എങ്കിലും ഇത്തരം തെറ്റായ ആശയങ്ങൾ വച്ചു പുലർത്തുന്നുണ്ട്. ഈ ആശയങ്ങൾക്ക് സമൂഹത്തെ മുന്നോട്ടു നയിക്കാൻ ആകില്ല എന്നും എ സി മൊയ്‌തീൻ പറഞ്ഞു. എൻഎസ്എസിനെ കൈപ്പിടിയിൽ ഒതുക്കാൻ ഉള്ള ആർ എസ് എസ് ശ്രമങ്ങൾക്ക് തല വച്ചു നൽകുന്ന നിലപാട് ആണ് എൻ എസ് എസിന്‍റേത് എന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.