You are Here : Home / News Plus

വനിതാ മതില്‍ വര്‍ഗീയ മതിലല്ല - തുഷാര്‍ വെള്ളാപ്പള്ളി

Text Size  

Story Dated: Saturday, December 29, 2018 05:36 hrs EST

വനിതാ മതില്‍ വര്‍ഗീയ മതിലല്ലെന്ന് ബി.ഡി.ജെ.എസ്. അധ്യക്ഷനും എന്‍.ഡി.എ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. സര്‍ക്കാര്‍ പരിപാടിയായ വനിതാ മതിലില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും വനിതാ മതിലിനെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതയില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 'വനിതാ മതില്‍ ശബരിമല വിഷയത്തിനെതിരല്ല. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളെ വിളിച്ചുകൂട്ടി സംഘടിപ്പിക്കുന്ന വനിതാ മതില്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഇത് ശബരിമലയ്ക്ക് എതിരാണെന്ന് ആരും പറഞ്ഞിട്ടില്ല. വനിതാ മതില്‍ ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമാണെന്നും അയ്യപ്പജ്യോതി വനിതാ മതിലിന് എതിരാണെന്നും മാധ്യമങ്ങളാണ് പ്രചരിപ്പിച്ചത്- തുഷാര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More