You are Here : Home / News Plus

മുത്തലാഖ് ബില്‍: നേതൃത്വത്തിന് വിശദീകരണം നല്‍കിയതായി പി.കെ.കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Saturday, December 29, 2018 05:35 hrs EST

മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ ലോക്‌സഭയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അതിന് കഴിയാതിരുന്നത് പ്രായോഗിക ബുദ്ധിമുട്ട് കൊണ്ടായിരുന്നുവെന്നും നേതൃത്വത്തിന് വിശദീകരണം നല്‍കിയതായും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിവാഹചടങ്ങില്‍ പങ്കെടുത്തു എന്ന ആക്ഷേപം ശരിയല്ല. പാര്‍ട്ടി മുഖപത്രത്തിന്റെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നിര്‍ണായക യോഗം ഉണ്ടായിരുന്നു. അതിനാലാണ് പാര്‍ലമെന്റില്‍ പങ്കെടുക്കാതെ കേരളത്തില്‍ എത്തിയത്. മുത്തലാഖ് ബില്ലില്‍ വോട്ടെടുപ്പ് നടക്കുമെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം ദുബായില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.