You are Here : Home / News Plus

മന്ത്രി ഇ പി ജയരാജന് വീണ്ടും നാക്ക് പിഴ

Text Size  

Story Dated: Thursday, December 13, 2018 08:30 hrs UTC

ബോക്സിംഗ് ഇതിഹാസം മുഹമ്മദാലിയെ കേരളത്തിന്‍റെ സ്വന്തം അഭിമാന താരമാക്കി മാറ്റിയ മന്ത്രി ഇ പി ജയരാജന് വീണ്ടും നാക്ക് പിഴച്ചു. ഇത്തവണയും കായിക താരത്തിന്‍റെ പേര് പറഞ്ഞപ്പോഴാണ് മന്ത്രി ഇ പിക്ക് പിഴച്ചത്. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ ഐ എം വിജയന്‍റെ പേര് പറഞ്ഞപ്പോള്‍ ജയരാജന് തെറ്റിപ്പോയി. ഐ എം വിജയന്‍ എന്നതിന് പകരം എം എന്‍ വിജയന്‍ എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്. എം എന്‍ വിജയനൊപ്പം ഓടിക്കളിച്ചതിന്‍റെ ഗുണം കോവൂര്‍ കുഞ്ഞുമോന് ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് പിഴച്ചത്. നേരത്തെ, ബോക്സിംഗ് ഇതിഹാസം മുഹമ്മദാലി മരിച്ചപ്പോള്‍ അദ്ദേഹം കേരളത്തിന്‍റെ അഭിമാന താരമാണെന്ന് ഇ പി പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.