സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നതായും വില്ലനാക്കി ചിത്രീകരിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. ശബരിമല വിവാദ പ്രസംഗത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ഇരയെന്ന നിലക്കാണ് നിതി തേടി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ കള്ളകേസില്‍ കുടുക്കിയതാണ്. കേസെടുത്ത സര്‍ക്കാര്‍ നടപടി നല്ല രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്നും ശ്രീധരന് പിള്ള കുറ്റപ്പെടുത്തി. അതേസമയം ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ക്ക് പാസ് ഏർപ്പെടുത്തുന്നതിനെതിരെ കോടതിയെ സമീപിക്കന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
Comments