മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധമുണ്ടെന്ന് കരുതുന്ന സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് അമേരിക്ക. 21 സൗദി ഉദ്യോഗസ്ഥരുടെ വിസയാണ് യു എസ് വിദേശകാര്യ വകുപ്പ് റദ്ദാക്കുന്നത്. ഭാവിയില്‍ ഇവര്‍ക്ക് വിസ ലഭിക്കുവാനുള്ള അവസരങ്ങളും ഇല്ലാതാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് അവസാന വാക്കല്ലെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ വഴിയേ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രി മൈക്ക് പോംപിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments