ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നതിനേത്തുടര്ന്ന് കനത്ത മഴയും കാറ്റുമുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് നിലനില്‍ക്കെ കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകളെക്കുറിച്ച് വിവരങ്ങളില്ല. തോപ്പുംപടി ഹാര്‍ബറില്‍ നിന്ന് 150 ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോയത്. ഇവയില്‍ പോയവരുമായി ബന്ധപ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കൊച്ചിയില്‍ നിന്ന് 600 ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോയത്. ഇതില്‍ 300 എണ്ണം നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരികെയെത്തി. തിരികെ എത്തേണ്ടവയില് 150 ബോട്ടുകളെക്കുറിച്ചാണ് വിവരങ്ങള്‍ ഇല്ലാത്തത്. ഇക്കാര്യം കോസ്റ്റ് ഗാര്‍ഡ് അടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്.
Comments