You are Here : Home / News Plus

ജപ്പാനില്‍ ട്രാമി ചുഴലിക്കാറ്റ്

Text Size  

Story Dated: Sunday, September 30, 2018 07:43 hrs UTC

ജപ്പാനില്‍ ആഞ്ഞടിച്ച്‌ ട്രാമി ചുഴലിക്കാറ്റ്. കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചുഴലിക്കാറ്റ് 216 കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിച്ചത്. 50 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 

ചുഴലിക്കാറ്റും കനത്ത മഴയുംമൂലം വിമാനസര്‍വ്വീസുകളും ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. 930 വിമാന സര്‍വ്വീസുകളാണ് ഇതുവരെ റദ്ദാക്കിയത്.

ഓക്കിനാവയിലും പരിസരത്തുള്ള ചെറുദ്വീപുകളിലുമായി രണ്ടുലക്ഷത്തോളം ആളുകള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. ഇവിടങ്ങളില്‍ വൈദ്യുതിവിതരണവും വാര്‍ത്തവിനിമയ സൗകര്യങ്ങളും തകര്‍ന്നുകിടക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.