You are Here : Home / News Plus

ആര്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

Text Size  

Story Dated: Sunday, September 09, 2018 09:42 hrs UTC

ആര്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. ഇന്ത്യയില്‍ ഹിന്ദു-മുസ്ലിമിനെയും ഹിന്ദു-ക്രിസ്ത്യാനിയെയും സൃഷ്ടിക്കാനുള്ള പരിശ്രമമാണ് ആര്‍.എസ്.എസ്. നടത്തുന്നതെന്ന് ശശി തരൂര്‍ ആരോപിച്ചു.

തങ്ങളുടെ മതഭ്രാന്തിനടിമപ്പെട്ടു ജീവിക്കുന്ന ന്യൂനപക്ഷങ്ങള്‍ മാത്രമുള്ള ഇന്ത്യയെ രൂപപ്പെടുത്താനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നത്. ഇന്ത്യയില്‍നിന്നു ന്യൂനപക്ഷങ്ങളെ ആട്ടിയോടിക്കാനാകില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ആര്‍എസ്‌എസ് ഈ ശ്രമം തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുരാഷ്ട്രമാണ് തങ്ങളുടെ ആത്യന്തികലക്ഷ്യമെന്ന് ആര്‍.എസ്.എസ്. മേധാവി ആവര്‍ത്തിക്കുമ്ബോള്‍ അപകടഭീഷണി അധികരിക്കുകയാണെന്നും ശശി തരൂര്‍ പറഞ്ഞു.കെ.പി.സി.സി. വിചാര്‍വിഭാഗ് ചെങ്കല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു എംപി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More