You are Here : Home / News Plus

തെറ്റ് ചെയ്തിട്ടില്ല; അന്വേഷണം നേരിടാനുള്ള കമ്യൂണിസ്റ്റ് ആര്‍ജവമുണ്ട്- പി കെ ശശി

Text Size  

Story Dated: Friday, September 07, 2018 03:10 hrs EDT

ഡി വൈ എഫ് ഐ വനിതാ നേതാവ്‌ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി ആരോപണവിധേയനായ ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശി. പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യം പാര്‍ട്ടിക്ക് അകത്തു ചര്‍ച്ച ചെയ്യുമെന്നും പരാതി അന്വേഷിക്കാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ അത് നേരിടാനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്നും ശശി കൂട്ടിച്ചേര്‍ത്തു. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വകാര്യ ബസ്സുകളുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സമാഹാരണ ചടങ്ങ്‌ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. തെറ്റായ രീതിയിലൂടെ സഞ്ചരിച്ചിട്ടില്ല. തന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പിശകുണ്ടായി എന്ന് പാര്‍ട്ടി എന്നെ ബോധ്യപ്പെടുത്തിയാല്‍ അത് രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More