You are Here : Home / News Plus

ഉത്തരാഖണ്ഡില്‍ തടാകത്തിന്റെ വലിപ്പം കൂടുന്നു; മഞ്ഞുമല പിളരാന്‍ സാധ്യത

Text Size  

Story Dated: Friday, September 07, 2018 07:02 hrs UTC

ഉത്തരാഖണ്ഡില്‍ തടാകത്തിന്റെ വലിപ്പം കൂടുന്നതിന് തെളിവുമായി ഉപഗ്രഹചിത്രങ്ങള്‍. നീതി താഴ്‌വരയില്‍ മന്ദാകിനി നദിയുടെ വൃഷ്ടിപ്രദേശത്തെ തടാകത്തിന്റെ വ്യാസം കൂടുന്നുവെന്നാണ് കണ്ടെത്തല്‍. തടാകത്തില്‍ ജലം ഒഴുകിപ്പോകാതെ നിലനില്‍ക്കുന്നത് സമീപഭാവിയില്‍ ഭീഷണിയായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. 2001 ലാണ് ഇത്തരത്തിലൊരു തടാകരൂപീകരണം ശ്രദ്ധയില്‍ പെട്ടത്. അന്ന് മുതല്‍ അതിന്റെ വിസ്താരം കൂടിക്കൊണ്ടിരിക്കുന്നതായി ഉപഗ്രഹചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ഉത്തരാഖണ്ഡ് സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍(യുഎസ്എസി) തടാകരൂപീകരണത്തെക്കുറിച്ച് അധികൃതരെ അറിയിക്കുകയും കൂടുതല്‍ പഠനങ്ങള്‍ക്കായി വാദിയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ജിയോളജി(ഡബ്ല്യുഐഎച്ച്ജി)യോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More