You are Here : Home / News Plus

ഡല്‍ഹിയില്‍ മൂന്ന് ലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്ന മാര്‍ച്ച് ആരംഭിച്ചു

Text Size  

Story Dated: Wednesday, September 05, 2018 02:44 hrs EDT

കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ മൂന്ന് ലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്ന മാര്‍ച്ച് ആരംഭിച്ചു. ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. കിസാന്‍ സംഘര്‍ഷ് റാലി എന്ന പേരില്‍ നടക്കുന്ന മാര്‍ച്ച് രാവിലെ എട്ടരയോടെ രാംലീല മൈതാനത്ത് നിന്ന് ആരംഭിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നീ സമൂഹത്തിലെ നിര്‍ണായ ഉത്പാദക ശക്തികള്‍ സംയുക്തമായി ഇത്തരമൊരു റാലി സംഘടിപ്പിക്കുന്നതെന്ന് കിസാന്‍സഭ, സിഐടിയു നേതാക്കള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More