You are Here : Home / News Plus

സഹായം തേടി മന്ത്രിമാരുടെ വിദേശയാത്ര: തീരുമാനം പിന്നീടെന്ന് കേന്ദ്രം

Text Size  

Story Dated: Wednesday, September 05, 2018 06:43 hrs UTC

കേരളത്തിന് വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാന മന്ത്രിമാരുടെ വിദേശ യാത്ര സംബന്ധിച്ച് ചട്ടങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. അതാത് രാജ്യങ്ങളിലെ നിയമങ്ങളും പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. ഒരു രാജ്യമെന്ന തരത്തില്‍ കേരളത്തിന് നല്‍കുന്ന സഹായമാണ് കേന്ദ്രം വിലക്കിയിട്ടുള്ളത്. എന്നാല്‍ എന്‍.ജി.ഒ കളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങള്‍ നിന്നോ സംഭാവന സ്വീകരിക്കുന്നതില്‍ നിലവില്‍ തടസമില്ല. അതിനാല്‍ മന്ത്രിമാരുടെ വിദേശ യാത്രക്ക് തടസമുണ്ടാകാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More