You are Here : Home / News Plus

സനാതൻ സൻസ്തയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണം: കവിതാ ലങ്കേഷ്

Text Size  

Story Dated: Wednesday, September 05, 2018 06:41 hrs UTC

സമാന്തര ഹൈന്ദവ സംഘടനയായ സനാതന്‍ സന്‍സ്തയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് കവിതാ ലങ്കേഷ്. കഴിഞ്ഞ വർഷം തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട എഴുത്തുകാരിയും മാധ്യമപ്രവർ‌ത്തകയുമായിരുന്ന ​ഗൗരി ലങ്കേഷിന്റെ സഹോദരിയാണ് കവിതാ ലങ്കേഷ്. ഗൗരിലങ്കേഷ്, നരേന്ദ്ര ധബോല്‍ക്കര്‍, എം.എം.കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിൽ ഈ സംഘടനയുടെ പങ്ക് ചൂണ്ടിക്കാണിച്ചാണ് കവിത ലങ്കേഷ് ഇപ്രകാരം പറഞ്ഞത്. ​ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. ഇതുവരെ പന്ത്രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ അഞ്ചിനാണ് ബൈക്കിലെത്തിയ അജ്ഞാത സം​ഘം ബം​ഗളൂരുവിലെ വീടിന് മുന്നിൽ വച്ച് ​ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.