തമിഴ്നാട്ടില്‍ നടന്ന 60 കോടിയോളം രൂപയുടെ വന്‍ വായ്പാ കുംഭകോണത്തിന്റെ വിവരങ്ങള്‍ പുറത്ത്. ജോലിക്കാരുടെ പേരില്‍ അവര്‍ അറിയാതെ ഉടമകള്‍ വായ്പ തുക അടിച്ചുമാറ്റുകയായിരുന്നു. വായ്പ എടുത്തതായി രേഖകളില്‍ പേരുള്ള 15 പേരാണ് ദുരൂഹസാഹചര്യത്തില്‍ ആറ് മാസത്തിനിടെ മരിച്ചത്. വായ്പ എടുത്ത മറ്റൊരാളെ കാണാനില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെക്കന്‍ തമിഴ്നാട്ടിലെ വിരുതനഗറിലും സമീപ ഗ്രാമങ്ങളിലുമുള്ളവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചവരെല്ലാം. അസ്വഭാവിക മരണത്തിന് കേസെടുത്തതില്‍ മാത്രമായി ആദ്യഘട്ടത്തില്‍ പോലീസ് നടപടി ഒതുങ്ങി.
Comments