You are Here : Home / News Plus

ഭാര്യയുടെ പീഡനം സഹിക്കുന്ന പുരുഷനും കമ്മീഷന്‍ വേണമെന്ന് ബിജെപി എംപിമാര്‍

Text Size  

Story Dated: Monday, September 03, 2018 06:47 hrs UTC

ഭാര്യയില്‍ നിന്ന് പീഡനങ്ങള്‍ സഹിക്കുന്ന പുരുഷന്മാര്‍ക്കും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന് രണ്ട് ബിജെപി എംപിമാര്‍. നിയമങ്ങള്‍ വളച്ചൊടിച്ച് പുരുഷന്മാരെ കുഴപ്പത്തിലാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷന്‍ വേണമെന്ന് ബിജെപി എംപിമാരായ ഹരിനാരായണ്‍ രാജ്ഭര്‍, അന്‍ശുല്‍ വര്‍മ എന്നിവരാണ് ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശിലെ നിന്നുള്ള എംപിമാരായ ഇരുവരും പുരുഷ് ആയോഗ് എന്ന പേരില്‍ നടത്തിയ ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്‍റിലും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More