You are Here : Home / News Plus

പശുവിനെ ചൊല്ലി തര്‍ക്കം; യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈകള്‍ വെട്ടിമാറ്റി

Text Size  

Story Dated: Monday, September 03, 2018 06:44 hrs UTC

പശുവിനെ കാണാതായതിനെ ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തലെത്തി. യുവാവിനെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ചേര്‍ന്ന് മരത്തില്‍കെട്ടിയിട്ട് കൈകള്‍ വെട്ടിമാറ്റി. 35 കാരനായ പ്രേം നാരായണ്‍ സാഹുവിനെയാണ് അഞ്ച് പേര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചത്. സാഹുവിന്‍റെ ഒരു കൈ പൂര്‍ണ്ണമായും അറ്റുപോയി. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭോപ്പാലിലെ റൈസന്ഡ‍ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More