You are Here : Home / News Plus

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഭാര്യക്കെതിരെ അഴിമതിയാരോപണം

Text Size  

Story Dated: Friday, August 31, 2018 07:46 hrs UTC

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതനാഹ്യുവിനെതിരെ അഴിമതി ആരോപണം. ടെല്‍ അവീവ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രധാനമന്ത്രി കൂടി ഉള്‍പ്പെടുന്ന കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് സാറയ്‌ക്കെതിരെയും പോലീസ് കൈക്കൂലി ആരോപണം ഉന്നയിച്ചത്. ഇതുള്‍പ്പെടെ നിരവധി കൈക്കൂലി കേസുകളില്‍ നെതന്യാഹു പ്രതിപ്പട്ടികയിലുണ്ട്. അതിനിടെയാണ് ഇപ്പോള്‍ സാറയ്‌ക്കെതിരെയും ആരോപണം ഉയര്‍ന്നു വന്നത്. വാര്‍ത്താവിനിമയ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് രാജ്യത്തെ പ്രമുഖ ടെലിക്കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ബെസക്കിനെ വഴിവിട്ടു സഹായിച്ചുവെന്നതാണ് നെതന്യാഹുവിനെതിരെയുള്ള കേസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.