You are Here : Home / News Plus

25 ലക്ഷത്തിലധികം വീടുകളിലും വൈദ്യുതി പുനസ്ഥാപിച്ചെന്ന് മന്ത്രി മണി

Text Size  

Story Dated: Friday, August 31, 2018 07:41 hrs UTC

വൈദ്യുതി ബന്ധം തകരാറിലായി ഇരുളടഞ്ഞ മേഖലകളിലും വീടുകളിലും അത് പുനസ്ഥാപിക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലാണ് കെഎസ്ഇബി. പ്രളയദുരന്തത്തില്‍ 25,60,168 വീടുകള്‍ക്കാണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത്. ഇതില്‍ 25,51,578 വീടുകളിലും കണക്ഷന്‍ പുന:സ്ഥാപിച്ചുകഴിഞ്ഞെന്ന് മന്ത്രി എംഎം മണി വ്യക്തമാക്കി. കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ കഴിയാത്തവിധം വയറിംഗ് മോശമായ അവസ്ഥയിലുള്ള 449 വീടുകള്‍ക്ക് പ്രത്യേക ഒറ്റപോയിന്റ് കണക്ഷന്‍ നല്‍കി വൈദ്യുതി എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇനി അവശേഷിക്കുന്നത്, വെള്ളമിറങ്ങാത്തതുമൂലം ഇപ്പോഴും ക്യാമ്പുകളില്‍ തന്നെ കഴിയുന്നവരുടെ വീടുകളില്‍ മാത്രമാണെന്നും ഇത് ഏതാണ്ട് 8590 കണക്ഷനുകള്‍ മാത്രമാണെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.