You are Here : Home / News Plus

പോത്തിനെ മോഷ്ടിച്ചുവെന്നാരോപിച്ച് യു.പിയില്‍ മുസ്ലീം യുവാവിനെ തല്ലിക്കൊന്നു

Text Size  

Story Dated: Thursday, August 30, 2018 11:45 hrs UTC

പോത്തിനെ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം മുസ്ലീം യുവാവിനെ തല്ലിക്കൊന്നു. ഭോലാപൂര്‍ ഹിന്ദോളിയ സ്വദേശിയായ ഷാരൂഖ് ആണ് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്- പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ വീട്ടില്‍ നിന്ന് കൊല്ലപ്പെട്ട ഷാരൂഖും സുഹൃത്തുക്കളും പോത്തിനെ മോഷ്ടിച്ചു കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ ഓടിച്ച് പിടിക്കുകയായിരുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഷാരൂഖ് ജനക്കൂട്ടത്തിന്റെ കയ്യിലകപ്പെടുകയായിരുന്നു. 

രാവിലെയാണ് സംഭവം നടന്നതായി വിവരം ലഭിച്ചതെന്നും, തുടര്‍ന്ന് സംഭവസ്ഥലത്തെത്തി ഷാരൂഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പൊലീസ് എത്തുമ്പോഴും ഷാരൂഖിന് ജീവനുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരീകാവയവങ്ങള്‍ക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സംഭവത്തില്‍ മുപ്പതോളം നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാലിമോഷണത്തിന്റെ പേരില്‍ ഷാരൂഖിന്റെ സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More